ശൈശവവിവാഹം: മലപ്പുറത്തെ പിന്തളളി തെക്കന്‍ ജില്ലകള്‍

മലപ്പുറം ജില്ലയില്‍ (0.30%) വര്‍ദ്ധനവുണ്ടായിട്ടില്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലുളളത്.

ശൈശവവിവാഹം: മലപ്പുറത്തെ പിന്തളളി തെക്കന്‍ ജില്ലകള്‍

കോഴിക്കോട്: ശൈശവ വിവാഹ നിരക്കില്‍ സാമ്പ്രദായിക ധാരണ തിരുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ശൈശവവിവാഹം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ മുനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.


പത്തുവര്‍ഷത്തിനിടയില്‍ തെക്കന്‍ ജില്ലകളില്‍ ശൈശവ വിവാഹത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍. 2001 മുതല്‍ 2011 വരെയുളള ദശാബ്ദത്തില്‍ കൊല്ലം -78.3 %, പത്തനംതിട്ട 64.1% കോട്ടയം 65.3%, ആലപ്പുഴ 55.6% വര്‍ദ്ധനവാണ് ശൈശവ വിവാഹത്തിലുണ്ടായിരിക്കുന്നത്. അതെസമയം, ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നിലവിലുണ്ടായിരുന്ന മലപ്പുറം ജില്ലയില്‍ (0.30%) വര്‍ദ്ധനവുണ്ടായിട്ടില്ലെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലുളളത്.

Read More >>