​ഗുജറാത്തിൽ ഒമ്പതാം ക്ലാസ്സുകാരന്റെ ജഡം സ്കൂള്‍ ശുചിമുറിയില്‍ 

വഡോദര: ​ഗുജറാത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വഡോദരയിലെ ശ്രീ ഭാരതി സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെയാണ്...

​ഗുജറാത്തിൽ ഒമ്പതാം ക്ലാസ്സുകാരന്റെ ജഡം സ്കൂള്‍ ശുചിമുറിയില്‍ 

വഡോദര: ​ഗുജറാത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയെ സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വഡോദരയിലെ ശ്രീ ഭാരതി സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് വയറ്റിൽ ആഴത്തിൽ കുത്തിയ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൊലക്കുപയോ​ഗിച്ചതെന്ന് കരുതുന്ന കത്തി സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഈ സ്കൂളിലെ 10ക്ലാസ്സ് വിദ്യാർഥിയും കൊല്ലപ്പെട്ട വിദ്യാർഥിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിന് ശേഷം 10 ക്ലാസ്സ് വിദ്യാർഥിയെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പെലീസ് പറഞ്ഞു.

Story by
Read More >>