നീരവ് മോദി ബ്രസീലിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Published On: 2018-06-14 05:45:00.0
നീരവ് മോദി ബ്രസീലിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ലണ്ടന്‍ വിട്ടതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രസീലിലേക്ക് കടന്നെന്നാണ് പുതിയതായി വരുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം നീരവ് ലണ്ടനില്‍ രാഷ്ട്രീയാഭയം തേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സിബിഐ ഇന്‍ര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീരവ് മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അറിയിച്ചു.

Top Stories
Share it
Top