നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

Published On: 2018-07-02 05:15:00.0
നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതുമൂലം അംഗരാജ്യങ്ങളില്‍ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാന്‍ അതത് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കും. മാത്രമല്ല, പ്രതിയെ സംബന്ധിച്ച വിവരങ്ങളും അതത് രാജ്യങ്ങളുമായി പങ്കുവെക്കാനും സാധിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ നാരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവുക്കണമെന്ന് നേരത്തെ സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. നീരവിനെ കൂടാതെ അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ വിചാരണക്കായി നീരവ് മോദിയേയും മെഹുല്‍ ചോസ്‌കിയേയും ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് സി.ബി.ഐ ഡിഫ്യൂഷന്‍ നോട്ടീസ് നല്‍കി. സാമ്പത്തിക കുറ്റവാളികളെ കൈമാറാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ നേരത്തെ ഇന്ത്യന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ അറിയിച്ചിരുന്നു. ഇരുവരും ബ്രിട്ടനില്‍ ഉണ്ടെന്നുള്ള വിവരവും ഇന്ത്യയെ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയില്‍ നിന്ന് കടന്നത്.

Top Stories
Share it
Top