നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച  ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല 

Published On: 2018-05-04 11:45:00.0
നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച  ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല 

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല.

വിവിധ രാജ്യങ്ങളില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ടെന്നും തങ്ങളുടെ പ്രായവും കുടുംബത്തിന്റെ സാമ്പത്തികവും പരിഗണിച്ച് വധശിക്ഷയില്‍ ഇളവുവരുത്തണമെന്നും കാണിച്ച് വിനയ്കുമാര്‍ പവന്‍ കുമാര്‍ എന്നീ പ്രതികളാണ് ഹര്‍ജി നല്‍കിയത്.

2012 ഡിസംബറിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ യുവതി ബസില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്.സംഭവത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്.


Top Stories
Share it
Top