നിർഭയ കൂട്ടബലാത്സംഗക്കേസ്: പ്രതികളെ മാർച്ച് മൂന്നിന് രാവിലെ ആറിന് തൂക്കിലേറ്റും; പുതിയ മരണവാറന്റ് പുറപ്പെടുവിച്ചു

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ നിർഭയ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്യപ്പെടുകയും ക്രൂരമായി പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നത്. തുടർന്ന് ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

നിർഭയ കൂട്ടബലാത്സംഗക്കേസ്: പ്രതികളെ മാർച്ച് മൂന്നിന് രാവിലെ ആറിന്  തൂക്കിലേറ്റും; പുതിയ മരണവാറന്റ് പുറപ്പെടുവിച്ചു

നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മാർച്ച് മൂന്നിന് രാവിലെ ആറു മണിക്ക് തിഹാർ ജയിലിൽ തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതി ജഡ്​ജി ധർമേന്ദർ റാണെ ആണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. കേസിൽ കോടതി പുറപ്പെടുവിക്കുന്ന മൂന്നാമത്​ മരണ വാറണ്ട് ​ആണിത്​.

കുറ്റവാളികളിൽ മൂന്നുപേർ എല്ലാ നിയമപരമായ വശങ്ങളും ഉപയോഗിച്ചുവെന്നും അവരിൽ ആരുടെയും അപ്പീൽ നിലവിലില്ലെന്നും തിഹാർ ജയിൽ അധികൃതർ വിചാരണ കോടതിയെ അറിയിച്ചതോടെയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം വിധിയിൽ തൃപ്​തിയുണ്ടെന്ന്​​ നിർഭയയുടെ മാതാവ്​ പ്രതികരിച്ചു.

' ഈ തിയതി അവസാനമായി നൽകി. ഇത്​ മൂന്നാമത്തെ മരണവാറണ്ട്​ ആണ്​. അതിനാൽ ഒരുപാട്​ സന്തോഷമില്ല. ഞങ്ങൾ ഒരുപാട്​ കഷ്​ട​പ്പെട്ടു. എന്നാലും വിധിയിൽ തൃപ്​തിയുണ്ട്​. പ്രതികളുടെ വധശിക്ഷ മാർച്ച്​ മൂന്നിന്​ തന്നെ നടക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെ' ന്നും നിർഭയയുടെ മാതാവ്​ പറഞ്ഞു.

നേരത്തെ ജനുവരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു. അതേസമയം കേസിലെ പ്രതിയായ പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം ഇനിയും അവശേഷിക്കുന്നുണ്ട്.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ നിർഭയ ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്യപ്പെടുകയും ക്രൂരമായി പരിക്കേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നത്. തുടർന്ന് ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതികളായ മുകേഷ് (32), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

Next Story
Read More >>