നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ

Published On: 2018-07-09 09:00:00.0
നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ

വെബ്ഡസക്: നിര്‍ഭയ കേസ് പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ സുപ്രിം കോടതി ശരിവെച്ചു. വധശിക്ഷയില്‍ നിന്നും ഇളവ് ആവശ്യപ്പെട്ട്‌ പ്രതികളുടെ അഭിഭാഷകര്‍ നല്‍കിയ പുനഃപരിശോധന ഹരജി സുപ്രീം കോടതി തളളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി തളളിയത്.

ഹരജി തളളിയതോടെ ഈ കേസിലെ മുഖ്യപ്രതികളായ മുകേഷ് (29), പവന്‍ ഗുപ്ത, (22) വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ (31) എന്നീ പ്രതികള്‍ക്കാണ് വധശിക്ഷക്ക് വിധിച്ചത്. ഇവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കഴിഞ്ഞ വര്‍ഷം മെയ് 5ന് തളളുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, വധശിക്ഷയില്‍ ഇളവില്ലെന്ന് സുപ്രിം കോടതി ഇന്നു വ്യക്തമാക്കി. 2012 -ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടികൊണ്ടിരുന്ന ബസില്‍ 23 കാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പ്രതികള്‍ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു.

Top Stories
Share it
Top