കോണ്‍ഗ്രസിന്റെ പ്രതിപക്ഷം ജനാധിപത്യത്തിന് നല്ലതല്ലെന്ന് നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും കോണ്‍ഗ്രസിന്റെതു പോലെയുള്ള ദുര്‍ബലമായ പ്രതിപക്ഷം ജനാധിപത്യത്തിന്...

കോണ്‍ഗ്രസിന്റെ പ്രതിപക്ഷം ജനാധിപത്യത്തിന് നല്ലതല്ലെന്ന് നിതിന്‍ ഗഡ്ഗരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും കോണ്‍ഗ്രസിന്റെതു പോലെയുള്ള ദുര്‍ബലമായ പ്രതിപക്ഷം ജനാധിപത്യത്തിന് നല്ലതല്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാണുമ്പോള്‍ കുട്ടിയെ പോലെയാണ് തോന്നുന്നതെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും ഗഡ്ഗരി പറഞ്ഞു.

''ജവഹര്‍ ലാല്‍ നെഹറുവിനെ പോലെയോ സോണിയയെ പോലയോ രാഹുലിന് പക്വതയില്ല, രാഹുലിന്റെ പക്വമില്ലാത്ത സംസാരമാണ് കോണ്‍ഗ്രസിന് അംഗങ്ങളെ ഇല്ലാതാക്കുന്നത്'', ഗഡ്ഗരി പറഞ്ഞു.

2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ചതിന് ബി.ജെ.പിയോട് നന്ദി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സ്ഥിരം ചങ്ങാതികളും ശത്രുക്കളുമില്ലെന്നും സഖ്യ കക്ഷികളുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.

Story by
Read More >>