നിതി ആയോ​ഗ് ഭരണസമതി യോ​ഗം തുടങ്ങി: കെ​ജ്​​രി​വാ​ൾ എത്തിയില്ല

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​തി ആ​യോ​ഗ്​ ഭ​ര​ണ​സ​മി​തി യോ​ഗം രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ തുടങ്ങി. നിതി ആയോഗ്​ ഭരണസമിതി...

നിതി ആയോ​ഗ് ഭരണസമതി യോ​ഗം തുടങ്ങി: കെ​ജ്​​രി​വാ​ൾ എത്തിയില്ല

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​തി ആ​യോ​ഗ്​ ഭ​ര​ണ​സ​മി​തി യോ​ഗം രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ൽ തുടങ്ങി. നിതി ആയോഗ്​ ഭരണസമിതി ഗുരുതര പ്രശ്​നങ്ങളെ സഹകരണ മനോഭാവത്തോടെ ഒറ്റക്കെട്ടായി നേരിട്ടുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സമിതിയെ ‘ടീം ഇന്ത്യ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സമിതിയുടെ കൂട്ടായ്മയുടെ പ്രധാന തെളിവാണ്​ ജി.എസ്​.ടി നടപ്പിലാക്കിയത്​. നിതി ആയോഗ്​ കൗൺസിലിന്​ രാജ്യത്ത്​ വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിതി ആയേ​ഗിൻെറ നാലാമത്തെ യോ​ഗമാണ് രാഷ്​ട്രപതി ഭവനിൽ നടക്കുന്നത്​.

കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്​ഥരും മു​ഖ്യ​മ​ന്ത്രി​മാരും സ​മ്മേ​ളി​ക്കു​ന്ന യോ​ഗത്തിൽ ഗ​വ​ർ​ണ​റു​ടെ ഒാ​ഫി​സി​ൽ കു​ത്തി​യി​രി​പ്പ്​ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ യോഗത്തി​നെത്തിയിട്ടില്ല. അതിനിടെ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​​ബാ​ബു നാ​യി​ഡു​വും കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി എച്ച്​.ഡി ദേവഗൗഡയും കെജ്​രിവാളിന്​ പിന്തുണ അറിയിച്ചു. സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന കാര്യം യോഗത്തിൽ ഉന്നയിക്കുമെന്ന്​ നാലു മുഖ്യമന്ത്രിമാരും ഉറപ്പ്​ നൽകി.

Story by
Read More >>