ബിഹാര്‍ അഭയ കേന്ദ്രത്തിലെ ബലാത്സംഗം: തല കുനിച്ച് നിതീഷ് കുമാര്‍

Published On: 2018-08-03 09:00:00.0
ബിഹാര്‍ അഭയ കേന്ദ്രത്തിലെ ബലാത്സംഗം: തല കുനിച്ച് നിതീഷ് കുമാര്‍

പാറ്റ്‌ന: സംസ്ഥാന സര്‍ക്കാറിന്റെ അഭയകേന്ദ്രത്തിലെ അന്തേവാസികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഒടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മൗനം വെടിഞ്ഞു.

സംഭവം സംസ്ഥാനസര്‍ക്കാറിനെ നാണിപ്പിക്കുന്നുവെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സിബിഐക്ക് വിട്ടുവെന്നും നിധീഷ്
പറഞ്ഞു.

പാറ്റ്‌ന ഹൈക്കോടതി അന്വേഷണം മോണിറ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് മുഖ്യമന്ത്രി
പ്രതികരിക്കുന്നത്.

Top Stories
Share it
Top