എഎപിയുമായി സഖ്യമില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ 

Published On: 2 Jun 2018 2:00 PM GMT
എഎപിയുമായി സഖ്യമില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയെന്ന സത്വത്തിന്റെ ഉദയത്തിന് അരവിന്ദ് കെജരിവാളും കാരണക്കാരനായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മന്‍മോഹന്‍ സിങിനെ പോലുള്ള വിദ്യാസമ്പന്നരായ പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് നഷ്ടമായെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എഎപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിനുള്ള സാധ്യത സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നല്‍കി.


2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് പ്രസ്താവിച്ചിരുന്നു.

Top Stories
Share it
Top