മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം; അഫിലിയേഷന്‍ നിര്‍ബന്ധമാക്കും

Published On: 2018-06-25 16:00:00.0
മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം; അഫിലിയേഷന്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മദ്രസകള്‍ക്കും അഫിലിയേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മദ്രസ ബോര്‍ഡുകളിലോ സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ തീരുമാനം.

പൂര്‍ണമായും മദ്രസകളില്‍ മാത്രം വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ വടക്കേയിന്ത്യയിലുണ്ട്. സംസ്ഥാനങ്ങളിലെ മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് മാനവവിഭവശേഷി വകുപ്പിന്റെ വിശദീകരണം. മദ്രസകളെ ജിഎപിഎസ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനും നിരീക്ഷിക്കാനും പദ്ധതിയുണ്ട്.

മദ്രസകള്‍ക്ക് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള അഫിലിയേഷന്റെ ആവശ്യമില്ല. മദ്രസകളുടെ പൂര്‍ണമായ നിയന്ത്രണവും പ്രവര്‍ത്തനവും ബോര്‍ഡുകളിലേക്ക് എത്തും. മദ്രസകളില്‍ ഇപ്പോള്‍ ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കിവരുന്നതെന്ന് അറിയില്ല എന്നും മന്ത്രാലയം വിശദീകരിക്കുന്നു. പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.

Top Stories
Share it
Top