ദേശീയപാത വികസനം: അലൈന്‍മെന്റില്‍  മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയപാത വികസന അവലോകന യോഗത്തിലാണ് കേന്ദ്രം നിലപാട്...

ദേശീയപാത വികസനം: അലൈന്‍മെന്റില്‍  മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയപാത വികസന അവലോകന യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഒരു സ്ഥലത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ മറ്റെല്ലായിടങ്ങളിലും മാറ്റത്തിനായി ആവശ്യമുയരും. ഇത് പ്രായോഗികമാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. അഞ്ച് മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കണം.

നിലവില്‍ ദേശീയപാത അലൈന്‍മെന്റ് അന്തിമ രൂപരേഖ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് സെപ്റ്റംബര്‍ ആകുമ്പോഴേക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും എന്നാല്‍ ആഗസ്റ്റ് ആകുമ്പോഴേക്കും ഭുമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


Story by