അവിശ്വാസ പ്രമേയം: സഭയില്‍ ബഹളം; മോദിയെ വിമര്‍ശിച്ച് രാഹുല്‍

Published On: 2018-07-20 05:45:00.0
അവിശ്വാസ പ്രമേയം: സഭയില്‍ ബഹളം; മോദിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നു. മോദി യുവാക്കളെ വഞ്ചിച്ചെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുല്‍ ചോദിച്ചു.

ചര്‍ച്ച പുരോഗമിക്കവെ ബിജു ജനതാദള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. 14 കൊല്ലം കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ഇവിടെയും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നു പറഞ്ഞായിരുന്നു ഇറങ്ങിപ്പോക്ക്. ശിവസേനയും വോട്ടെടുപ്പില്‍ പങ്കെടുക്കില്ല. വൈകീട്ട് ആറുമണിക്കാണ് വോട്ടെടുപ്പ്‌.

ടിഡിപി സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ടിഡിപി ഗുണ്ടൂര്‍ എംപി ജയദേവ് ഗല്ലയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മോദി സര്‍ക്കാര്‍ ആന്ധ്രയെ വഞ്ചിച്ചുവെന്ന് ജയദേവ് ഗല്ല പറഞ്ഞു. സഭയില്‍ പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിക്കാതെ എങ്ങനെയാണ് സര്‍ക്കാരിനെ പിന്തുണയക്കുന്നതെന്നും ഇത് ധര്‍മ്മ യുദ്ധമെന്നും ടിഡിപി. അസേതസമയം, ദൂരിപക്ഷവും ധാര്‍മികതയും തമ്മിലുള്ള യുദ്ധമാണിതെന്ന് പ്രമേയം അവതരിപ്പിച്ച ടിഡിപി പറഞ്ഞു. ടിഡിപി പ്രമേയാവതരണത്തിനിടെ ടിആര്‍എസിന്റെ പ്രതിഷേധം.

Top Stories
Share it
Top