സാമ്പത്തിക പ്രതിസന്ധിയില്ല, മൂന്ന് സിനിമകൾ നേടിയത് 120 കോടി രൂപ: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

സാമ്പത്തിക വളർച്ച ഇടിയുകയാണെന്ന ചോദ്യത്തെ ചിരിച്ചു കൊണ്ട് നിരസിച്ച മന്ത്രി രാജ്യത്തെ സാമ്പത്തിക നില മികച്ചതാണെന്നും അത് കൊണ്ടാണ് മൂന്ന് സിനിമകൾക്ക് ഇത്രയും പണം നേടിയതെന്നും പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്ല, മൂന്ന്  സിനിമകൾ നേടിയത് 120 കോടി രൂപ: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നു സ്ഥാപിക്കാന്‍ മൂന്നു സിനിമകളുടെ കളക്ഷന്‍ തുക ചൂണ്ടിക്കാണിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബർ രണ്ടിന് മൂന്ന് ജനപ്രിയ സിനിമകൾ നേടിയത് 120 കോടി രൂപയാണ് എവിടെയാണ് സാമ്പത്തിക പ്രതിസന്ധി. അത്തരം വിഷയങ്ങൾ ഇല്ലെന്നതിന്റെ ഉദാഹരണമാണിതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക വളർച്ച ഇടിയുകയാണെന്ന ചോദ്യത്തെ ചിരിച്ചു കൊണ്ട് നിരസിച്ച മന്ത്രി രാജ്യത്തെ സാമ്പത്തിക നില മികച്ചതാണെന്നും അത് കൊണ്ടാണ് മൂന്ന് സിനിമകൾക്ക് ഇത്രയും പണം നേടിയതെന്നും പറഞ്ഞു.

അടൽബിഹാരി വാജ്‌പേയിയുടെ സർക്കാരിൽ വിവര പ്രക്ഷേപണ മന്ത്രിയായിരുന്നു ഞാൻ.എനിക്ക് സിനിമയിൽ വലരെ താല്പര്യമുണ്ട്. സിനിമകൾ വലിയ വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബർ രണ്ടിന് മൂന്ന് സിനിമകൾ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമ നിരൂപകനായ കോമൾ നെഹ്ത തന്നോട് പറഞ്ഞെു. ഏറ്റവും മികച്ച സാമ്പത്തിക നിലയില്‍ നിന്നാണ് ഇത്രയും നേട്ടം സാദ്ധ്യമാവുകയുള്ളു- രവിശങ്കർ പ്രസാദ് പറഞ്ഞു.

Read More >>