25 വര്‍ഷ ഭരണത്തില്‍ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല;മാണിക്  സര്‍ക്കാര്‍

Published On: 2018-07-29 06:30:00.0
25 വര്‍ഷ ഭരണത്തില്‍ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല;മാണിക്  സര്‍ക്കാര്‍

ന്യുഡല്‍ഹി: ത്രിപുരയില്‍ 25 വര്‍ഷത്തെ ഇടത് ഭരണത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍. 2014 ലെ ഇലക്ഷന്‍ മുന്നോടിയായി ബി.ജെ.പി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയതുമുതല്‍ നാലു പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. കുട്ടിക്കടത്തും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോ സംരക്ഷണവും ഗവണ്‍മെന്റിന്റെ പരാജയത്തില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും മാണിക്ക് സര്‍ക്കാര്‍ പറഞ്ഞു.
രാജ്യത്തെ നൂനപക്ഷങ്ങളും ദളിതരും ഈ ഭയത്തിന്റെ ഇരകളാണ്, ബി.ജെ.പിക്കെതിരെ ശബ്ദിക്കന്നവരുടെ വായ്മൂടി കെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് ഇത്.

ത്രിപുരയിലെ ആള്‍ക്കൂട്ട കൊലപാതങ്ങള്‍ ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭരണ പരാജയം മായ്ക്കാന്‍ ജനങ്ങളുടെ ദൗര്‍ബല്യം മുതലെടുക്കുകയാണെന്നും മാണിക് സര്‍ക്കാര്‍ ആരോപിച്ചു.
അതെപോലെ അടിസ്ഥാന ജനവിഭങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ തോഴിലുറപ്പ് പദ്ധതി കാര്യമായി നടക്കുന്നില്ലെന്നും മാണിക് സര്‍ക്കാര്‍ പറഞ്ഞു.

Top Stories
Share it
Top