റംസാനില്‍ കാശ്മീരില്‍ സൈനിക നടപടികള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റംസാന്‍ കാലത്ത് ജമ്മു കാശ്മീരില്‍ സൈനിക നടപടികള്‍ വേണ്ടെന്ന് സുരക്ഷാ സേനയോട് കേന്ദ്രസര്‍ക്കാര്‍. ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചിടിക്കണമോ...

റംസാനില്‍ കാശ്മീരില്‍ സൈനിക നടപടികള്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റംസാന്‍ കാലത്ത് ജമ്മു കാശ്മീരില്‍ സൈനിക നടപടികള്‍ വേണ്ടെന്ന് സുരക്ഷാ സേനയോട് കേന്ദ്രസര്‍ക്കാര്‍. ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചിടിക്കണമോ എന്നത് ജനങ്ങളുടെ സുരക്ഷ സംബന്ധിക്കുന്ന വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ സൈന്യത്തിന് അധികാരം ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമാധാനപരമായ റംസാന്‍ വൃതത്തിന് ഈ തീരുമാനം സഹായകമാകുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


ഈയിടെ കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ റംസാന്‍ കാലത്തെ വെടിനിര്‍ത്തല്‍ എന്ന ആവശ്യം മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി മുന്നോട്ട് വച്ചിരുന്നു. ഈ ആവശ്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാനും വിഷയം പാക്കിസ്ഥാനുമായി ചര്‍ച്ച ചെയ്യാനും മുഫ്ത്തി ആവശ്യപ്പെട്ടിരുന്നു.

Story by
Read More >>