വോട്ട് കോണ്‍ഗ്രസിനെന്ന് ലിംഗായത്ത് മഹാസഭ; ബിജെപിക്ക് കടുത്ത പ്രഹരം

Published On: 2018-05-11 16:30:00.0
വോട്ട് കോണ്‍ഗ്രസിനെന്ന് ലിംഗായത്ത് മഹാസഭ; ബിജെപിക്ക് കടുത്ത പ്രഹരം

ബംഗളൂരു: വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് കര്‍ണാടകയില്‍ വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജഗഥിക ലിംഗായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടു. ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും പറയുന്നു.


ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ബി.എസ് യെദിയൂരപ്പ ലിംഗായത്തുകാരനാണെങ്കിലും മഹാസഭയുടെ തീരുമാനം അവസാന നിമിഷം ബിജെപിക്ക് വെള്ളിടിയാവുകയാണ്. കര്‍ണാടകയിലെ ആറരകോടി ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ ഉത്തര കര്‍ണാടകയിലെ 90 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണ്.

കര്‍ണാടകയില്‍ തെരഞ്ഞൈടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്ത് സമുദായത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കിയത്. ഇത് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തെആരോപിച്ചിരുന്നു.


Top Stories
Share it
Top