മോദി സർക്കാറിന് പിന്തുണ: അണ്ണാ ഡി.എം.കെയ്ക്കെതിരെ എം.കെ. സ്റ്റാലിൻ 

Published On: 21 July 2018 4:15 AM GMT
മോദി സർക്കാറിന് പിന്തുണ: അണ്ണാ ഡി.എം.കെയ്ക്കെതിരെ എം.കെ. സ്റ്റാലിൻ 

ചെന്നൈ: അവിശ്വാസ പ്രമേയത്തിൽ മോദി സർക്കാറിനെ പിന്തുണച്ച അണ്ണാ ഡി.എം.കെയ്ക്കെതിരെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ. അണ്ണാ ഡി.എം.കെയുടെ നിലപാടിനെതിരെ ട്വിറ്റിലൂടെയാണ് സ്റ്റാലിൻ രം​ഗത്ത് വന്നിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഫലം കണ്ടെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ജി.എസ്.ടി, 15ാം ധനകാര്യ കമീഷൻ, നീറ്റ്, ഹിന്ദി അടിച്ചേൽപിക്കൽ, വർഗീയ രാഷ്ട്രീയം തുടങ്ങി തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയ നിരവധി നടപടികളിൽ ബി.ജെ.പിക്കൊപ്പമാണ് അണ്ണാ ഡി.എം.കെ എന്നതിന് തെളിവാണിതെന്നും സ്റ്റാലിൻ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.<

>
Top Stories
Share it
Top