97 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published On: 16 April 2018 12:45 PM GMT
97 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്ത് സാധാരണപോലെ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരി 97 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ കെ.ജെ. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഴ കുറയാനുള്ള ചെറിയ സാധ്യത മാത്രമെയൊള്ളുവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

50 വര്‍ഷത്തെ മഴയുടെ ശരാശരിയായ 89 സെന്റീമീറ്റര്‍ മഴയുടെ 96 മുതല്‍ 104 ശതമാനം വരെയാണ് ജൂണില്‍ ആരംഭിക്കുന്ന നാല് മാസത്തെ മഴയില്‍ ലഭിക്കാറുള്ളത്.

2017ല്‍ 96 ശതമാനം മണ്‍സൂണ്‍ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 97 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച ശരാശരി മഴ.

Top Stories
Share it
Top