വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമില്ലെന്ന് പ്രധാനമന്ത്രി

Published On: 2018-07-29 11:45:00.0
വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയമില്ലെന്ന് പ്രധാനമന്ത്രി

ലഖ്നൌ: കോര്‍പ്പറേറ്റുകളുമായുള്ള അടുപ്പമെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായികളുമായി പൊതുവേദിയില്‍ നില്‍ക്കാന്‍ തനിക്ക് ഭയമൊന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യവസായികളും രാജ്യത്തെ കെട്ടിപടുത്താന്‍ സഹായിക്കുന്നുണ്ടെന്നും എല്ലാവരെയും കള്ളന്മാരെന്ന് മുദ്രകുത്തുന്നത് തെറ്റാണെന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

റാഫേല്‍ ഇടപാടില്‍ വ്യവസായിയായ സുഹൃത്തിനെ മോദി പങ്കാളിയാക്കിയെന്ന കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രതികരണം. നിങ്ങളുടെ ഉദ്ദേശ്യം നല്ലതാണെങ്കില്‍ നിങ്ങള്‍ ആരൊപ്പമാണ് നില്‍ക്കുന്നതെന്നതില്‍ കാര്യമില്ലെന്നും മോദി പറഞ്ഞു.

വ്യവസായികളായ ഗൗതം അദാനി, കുമാരമംഗലം ബിര്‍ള, റിലയന്‍സ് പ്രതിനിധികള്‍, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടുന്ന വേദിയാലാണ് മോദിയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ 60000 കോടിയുടെ 81 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Top Stories
Share it
Top