ഗൗരി ലങ്കേഷിന്റെ ഘാതകരുടെ ഭീഷണിയില്‍ ഭയമില്ല: പ്രകാശ് രാജ്

Published On: 2018-06-29 05:15:00.0
ഗൗരി ലങ്കേഷിന്റെ ഘാതകരുടെ ഭീഷണിയില്‍ ഭയമില്ല: പ്രകാശ് രാജ്

വെബ്ഡസ്‌ക്: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെ ഭീഷണി പെടുത്തിയിട്ടില്ല. പക്ഷെ, വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. ഭീഷണിയില്‍ തനിക്ക് ഭയവുമില്ല. തെന്നിന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ ഘാതകരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജാണെന്ന കന്നഡ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേങ്കേഷ്‌ വധകേസിലെ മുഖ്യപ്രതികളെ പ്രത്യേക അന്വഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പേര് വെളിപ്പെടുത്തിയതെന്നായിരുന്നു വാര്‍ത്ത. പ്രകാശ് രാജ് പൊതുവേദികളില്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും ശക്തമായി വിമര്‍ശിക്കുന്നുവെന്നതാണ് കാരണം.

അതെസമയം, ഗൗരി ലങ്കേങ്കേഷ്‌ വധകേസിലെ മുഖ്യപ്രതി കെടി നവീന്‍കൂമാറിനെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. അതിനുളള അപേക്ഷ അഡീഷ്ണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് നവിന്‍ കൂമാറിന്റെ അഭിഭാഷകന്‍ വേദമൂര്‍ത്തി പറഞ്ഞു.

Top Stories
Share it
Top