രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ബി.ജെ.പി എം.പി

വെബ്ഡസ്‌ക്: രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് യു.പിയില്‍ നിന്നുളള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പറഞ്ഞതായി ദി വയര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട്...

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ബി.ജെ.പി എം.പി

വെബ്ഡസ്‌ക്: രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് യു.പിയില്‍ നിന്നുളള ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പറഞ്ഞതായി ദി വയര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ദലിത് സംവരണവുമായി ബന്ധപ്പെട്ട് ഇവര്‍ നേരത്തെ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അലിഗഡ് സര്‍വ്വകലാശാലയില്‍ ജിന്നയുടെ ഫോട്ടോ പതിച്ച വിവാദം കത്തുമ്പോള്‍ മുഹമദ് അലി ജിന്ന മഹാനായിരുന്നുവെന്ന് പ്രസ്താവനയിറക്കിയ ഇവര്‍ ഏപ്രില്‍ ഒന്നിന് ലകനൗവില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തി.

ബി.ജെ.പി ഭണത്തില്‍ ഭരണഘടന അപകടത്തിലാണെന്നാണ് സാവിത്രിയുടെ പുതിയ ആക്ഷേപം. തനിക്കു മാത്രമല്ല, ചില ജഡ്ജിമാര്‍ക്കും ഈ തോന്നലുണ്ടെന്നും അവര്‍ ദി വയറിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

Story by
Read More >>