ബി.ജെ.പിക്ക് ഇനി വോട്ടില്ല, നിലപാട് കടുപ്പിച്ച് ഭീം ആര്‍മി

ന്യൂഡല്‍ഹി: ബീഹാറിലെ ദളിത് വിഭാഗങ്ങളുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണെന്ന് ഭീം ആര്‍മി നേതാവ് അമര്‍ ആസാദ്. ഇത്തവണ ബി.ജെ.പിക്ക് ഒരൊറ്റ ദളിത് വോട്ടും...

ബി.ജെ.പിക്ക് ഇനി വോട്ടില്ല, നിലപാട് കടുപ്പിച്ച് ഭീം ആര്‍മി

ന്യൂഡല്‍ഹി: ബീഹാറിലെ ദളിത് വിഭാഗങ്ങളുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണെന്ന് ഭീം ആര്‍മി നേതാവ് അമര്‍ ആസാദ്. ഇത്തവണ ബി.ജെ.പിക്ക് ഒരൊറ്റ ദളിത് വോട്ടും ലഭിക്കില്ല. നിതീഷ് കുമാറിന് ഞങ്ങള്‍ എതിരല്ലെന്നും ദളിത് വിരോധം സൂക്ഷിക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധം ജെ.ഡി.യുവിന്റെ തകര്‍ച്ചക്ക് കാരണമാകുമെന്നും അദ്ദേഹം സൂചന നല്‍കി.

നിതീഷ് ജിക്ക് കൊടുക്കുന്ന ഓരോ വോട്ടും ബി.ജെ.പിയെയാണ് സഹായിക്കുകയെന്നും ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ക്കു മുമ്പില്‍ 2019ലെ തിരഞ്ഞെടുപ്പ് മുന്നോടിയായി ഞങ്ങള്‍ നല്‍കുന്ന സന്ദേശം ഇതാണ്, മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഞങ്ങള്‍ക്ക് സിംപതി ഉണ്ട്. പക്ഷേ അതൊരിക്കലും വോട്ടാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Story by
Read More >>