ജനങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റുകളിലേക്ക്, മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published On: 2018-04-17 10:45:00.0
ജനങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റുകളിലേക്ക്, മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്തെ എ.ടി.എമ്മുകളില്‍ നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജനങ്ങളുടെ കാശെല്ലാം മോദി നീരവ് മോദിയുടെ കീശയിലേക്ക് മാറ്റുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. മോദി രാജ്യത്തെ ബാങ്കിംഗ് മേഖലയെ തകര്‍ത്തു. നീരവ് മോദി 30000 കോടിയുമായി കടന്നു കളഞ്ഞപ്പോഴും നരേന്ദ്ര മോദി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങളില്‍ നിന്നും മോദി ഒളിച്ചോടുകയാണെന്ന് അദ്ദേഹം പറഞ്ഞു. റാഫേല്‍ ഇടപാട്, നീരവ് മോദി തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലിമെന്റില്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രധാനമന്ത്രി സ്ഥലത്തുണ്ടാവാറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി പ്രഖ്യാപിച്ച അച്ഛേ ദിന്‍ നീരവ് മോദിയും ചോക്‌സിയും ഉള്‍പ്പെടുന്ന 15 പേര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും നീരവ് മോദിയും ചോക്‌സിയുമായും നരേന്ദ്രമോദിക്ക് 'ഭായ്' ബന്ധമാണെന്നും രാഹുല്‍ പറഞ്ഞു.

Top Stories
Share it
Top