കഫീല്‍ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി സര്‍ക്കാര്‍

''കഫീല്‍ ഖാനെതിരെ എന്‍എസ്എ ചുമത്തിയിട്ടുണ്ട്. അയാള്‍ ജയിലില്‍ തന്നെ തുടരും''- അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പിടിഐയോട് പ്രതികരിച്ചു.

കഫീല്‍ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യോഗി സര്‍ക്കാര്‍

അലി​ഗഡിൽ പൗരത്വ നിയമത്തിനെതിരെ പ്രസം​ഗിച്ചതിൻെറ പേരിൽ അറസ്റ്റിലായ ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നിലവിൽ മഥുരയിലെ ജില്ലാ ജയിലിൽ റിമാന്റിലുള്ള കഫീല്‍ ഖാന് തിങ്കളാഴ്ച കോടതി ജാമ്യം നൽകിയിരുന്നുവെങ്കിലും പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

കുറ്റം ചുമത്താതെ ആരെയും ഒരു വർഷം വരെ തടവിലിടാന്‍ അനുവദിക്കുന്നതാണ് ദേശീയ സുരക്ഷാ നിയമം. ''കഫീല്‍ ഖാനെതിരെ എന്‍എസ്എ ചുമത്തിയിട്ടുണ്ട്. അയാള്‍ ജയിലില്‍ തന്നെ തുടരും''- അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പിടിഐയോട് പ്രതികരിച്ചു.

കഴിഞ്ഞ ഡിസംബർ 13നാണു കഫീൽ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സർവകലാശാലയിലെ സമാധാന അന്തരീക്ഷവും സാമുദായിക ഐക്യവും തകർക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. തുടർന്ന് ജനുവരി അവസാന വാരത്തിലാണ് അദ്ദേഹത്തെ യുപി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

യുപിയിലെ ഗോരഖ്പുര്‍ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാന്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ പേരില്‍ അദ്ദേഹം തുടര്‍ച്ചയായി അറസ്റ്റ് നടപടികള്‍ നേരിട്ടിരുന്നു.

Read More >>