കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബിജെപി വിരുദ്ധ ഐക്യത്തിന് വേദിയായി

Published On: 23 May 2018 11:45 AM GMT
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബിജെപി വിരുദ്ധ ഐക്യത്തിന് വേദിയായി

ബംഗളൂരു: കർണാടകയിൽ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ​ പ്രതിപക്ഷ ഐക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു പരസ്പരം കൈകോർത്തു. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ്‌വാദി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആര്‍െജഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാര്‍ മുൻ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് , സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരദ് പവാർ, മാത്യു ടി തോമസ്, കെസി വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കർണാടകയിൽ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിന്​ മുൻകൈ എടുക്കുന്നതിൽ സിപിഐഎം അടക്കമുള്ള പാർട്ടികൾക്ക് നേരിട്ട് പങ്കുണ്ടായിരുന്നു. പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബി.എസ്​.പി നേതാവ്​ മായാവതിയും സഖ്യചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്നു. വിശ്വാസ വോ​െട്ടടുപ്പിന്​ മുമ്പ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ എം.എൽ.എമാരെ ചാക്കിട്ട്​ പിടിക്കാൻ ബി.ജെ.പി ശ്രമിച്ചപ്പോൾ ഇവരെ കർണാടകയിൽ നിന്ന്​ മാറ്റുന്നതിനായി ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പടെയുള്ളവർ സഹായവുമായി രംഗത്തെത്തിയിരുന്നു.

Top Stories
Share it
Top