ഇന്ധനവില തീരുമാനിക്കുന്ന രീതി പുനഃപരിശോധിക്കില്ല - പെട്രോളിയം മന്ത്രി

അഹമ്മദാബാദ്: എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വില തീരുമാനിക്കുന്ന രീതി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി...

ഇന്ധനവില തീരുമാനിക്കുന്ന രീതി പുനഃപരിശോധിക്കില്ല - പെട്രോളിയം മന്ത്രി

അഹമ്മദാബാദ്: എല്ലാ ദിവസവും പെട്രോള്‍-ഡീസല്‍ വില തീരുമാനിക്കുന്ന രീതി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാൻ. "എണ്ണ വിലയുടെ വര്‍ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. ശാശ്വതപരിഹാരത്തിനായി സർക്കാര്‍ ശ്രമിക്കുകയാണ്' - അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാവണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കണം. നേരത്തെ കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി കാണേണ്ട ആവശ‍്യമില്ല. നവംബറില്‍ മറ്റ് ചില സംസ്ഥാനങ്ങളും വില കുറച്ചിരുന്നു. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞ വർഷം ജൂൺ പകുതിയോടെയാണ് ഇന്ധനവില ദിവസവും പുനർനിശ്ചയിക്കാന്‍ തീരുമാനമായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലവര്‍ധന, രൂപയുടെ മുല്യശോഷണം, നികുതിപരമായ ചില പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ കാരണങ്ങൾ. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Story by
Read More >>