കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് 74.80 രൂപയും...

കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പിനു പിന്നാലെ പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസ വര്‍ധിച്ച് 74.80 രൂപയും ഡീസലിന് 21 പൈസ വര്‍ധിച്ച് 66.14ലും എത്തി നില്‍ക്കുകയാണ്.

കഴിഞ്ഞ മാസം 24നാണ് അവസാനമായി ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. തുടര്‍ച്ചയായ 19 ദിവസങ്ങള്‍ക്കുശേഷം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നത് കര്‍ണാടക തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടാണെന്ന ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇപ്പോള്‍ വില വര്‍ധിപ്പിച്ചത് ഇക്കാര്യം ശരിവയ്ക്കുന്നതാണ്.

Story by
Next Story
Read More >>