കാശ്മീര്‍ അസംബ്ലി പിരിച്ചുവിട്ട് ഉടനെ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കണം- ഒമര്‍ അബ്ദുള്ള

Published On: 20 Jun 2018 8:30 AM GMT
കാശ്മീര്‍ അസംബ്ലി പിരിച്ചുവിട്ട് ഉടനെ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കണം- ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അസംബ്ലി പിരിച്ചുവിട്ട് ഉടനെ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.

ജമ്മുകശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. സഖ്യത്തില്‍നിന്നും ബിജെപി പിന്മാറിയതോടെയാണ് മെഹബൂബ മുഫ്തി നേതൃതം നല്‍കിയിരുന്ന സര്‍ക്കാര്‍ താഴെ വീണത്. ഇതിനെ തുടര്‍ന്നാണ് പുതിയ ആവശ്യവുമായി ഒമര്‍ അബ്ദുള്ള രംഗത്തെത്തിയത്.

ജമ്മൂകാശ്മീര്‍ അസംബ്ലി പിരിച്ചുവിട്ട് അടിന്തര പ്രാധാന്യത്തോടെ പുതിയ തെരഞ്ഞടുപ്പ് നടത്തണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി കുതിരക്കച്ചവടം നടത്തുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഒമര്‍ ട്വീറ്ററില്‍ കുറിച്ചു.

<

>
Top Stories
Share it
Top