മുംബൈ: ഓംകാര്‍ ഖണ്ടാലെ ചേരി ഉന്മൂലനം ചെയ്യുമ്പോള്‍ അനാഥരാകുന്നത് 280 കുടുംബങ്ങള്‍

മുംബൈ: മുംബൈയിലെ ഓംകാര്‍ ഖണ്ടാലെ ചേരി ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി അംഗീകരിച്ചാല്‍ അനാഥരാകുന്നത് 280ഓളം കുടുംബങ്ങള്‍. ചേരി ഒഴിപ്പിക്കാന്‍...

മുംബൈ: ഓംകാര്‍ ഖണ്ടാലെ ചേരി ഉന്മൂലനം ചെയ്യുമ്പോള്‍ അനാഥരാകുന്നത് 280 കുടുംബങ്ങള്‍

മുംബൈ: മുംബൈയിലെ ഓംകാര്‍ ഖണ്ടാലെ ചേരി ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി അംഗീകരിച്ചാല്‍ അനാഥരാകുന്നത് 280ഓളം കുടുംബങ്ങള്‍. ചേരി ഒഴിപ്പിക്കാന്‍ വനംവകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചതോടെ 280ഓളം കുടുംബങ്ങള്‍ ആശങ്കയിലാണ്. ചേരിയില്‍ നിന്നും ഒഴിയേണ്ടി വന്നാല്‍ താമസിക്കാന്‍ മറ്റൊരിടമില്ലാത്തതും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുമെന്നതും ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുമെന്നതും ഇവരുടെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.

മുംബൈയിലെ വടക്കു കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ബീംഛായ നഗരത്തിലാണ് ചേരി സ്ഥിതി ചെയ്യുന്നത്. 800ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ചേരിയില്‍ നിലവില്‍ ഭീഷണി നേരിടുന്നത് 280 കുടുംബങ്ങളാണ്. സംസ്ഥാന വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. സംരക്ഷിത വനംമേഖലയിലാണ് ചേരി പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസമാണ് ആളുകളോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് നല്‍കിയത്. പതിറ്റാണ്ടുകളായി ചേരിയില്‍ താമസിക്കുന്നവരാണ് ഈ കുടുംബങ്ങള്‍.

(കടപ്പാട്: ദ വയര്‍)

Story by
Read More >>