ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും: സ്മൃതി ഇറാനി

Published On: 19 March 2018 4:45 AM GMT
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനി. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞതായും സ്മൃതി ഇറാനി അറിയിച്ചു.

&;

ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സികള്‍ക്കു മുകളില്‍ സര്‍ക്കാരിന് അധികാരം ഉറപ്പാക്കുന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച് കരടുനിയമം കൊണ്ടുവരും. നിലവില്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിയന്ത്രണവും സംബന്ധിച്ച് അവ്യക്തതയുണ്ട്. അതിനാലാണ് പുതിയ നിയന്ത്രണമെന്നും അവര്‍ പറഞ്ഞു. അതേസമയം, വിഷയത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

അപകീര്‍ത്തിപരവും തെറ്റായതുമായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായും വാര്‍ത്തകള്‍ക്ക് പകരം അഭിപ്രായങ്ങളാണ് ഇവര്‍ നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു. വാര്‍ത്താ വിനിമയ മന്ത്രാലയം പെരുമാറ്റച്ചട്ടവിഷയത്തില്‍ ഇതിനകം ചര്‍ച്ചയാരംഭിച്ചിട്ടുണ്ടെന്നും ഇറാനി വ്യക്തമാക്കി.

Top Stories
Share it
Top