കോണ്‍ഗ്രസില്‍ കലാപം; ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയില്‍

കൊച്ചി: കോണ്‍ഗ്രസിലെ സീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്...

കോണ്‍ഗ്രസില്‍ കലാപം; ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയില്‍

കൊച്ചി: കോണ്‍ഗ്രസിലെ സീറ്റ് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചു.

വെള്ളിയാഴ്ച രാത്രി രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രതിഷേധ പ്രകടനം നടന്നത്. ഇതു കൂടാതെ ഡിസിസി ഓഫീസില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍, പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റ് നിങ്ങള്‍ക്ക് എന്ത് കിട്ടി തുടങ്ങിയ പോസ്റ്ററുകളാണ് പ്രതിഷേധക്കാര്‍ സ്ഥാപിച്ചത്. വെള്ളിയാഴ്ച് രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളിയുമായി യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചിരുന്നു.

Read More >>