അസാം പൗരത്വപട്ടിക: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

Published On: 31 July 2018 6:45 AM GMT
അസാം പൗരത്വപട്ടിക: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: 40 ലക്ഷം പേരെ പൗരത്വ കരടുപട്ടികയില്‍ നിന്നും പുറന്തളളിയ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം രോഷം പ്രകടിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ കുറച്ചുനേരം നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.

കോണ്‍ഗ്രസും ത്രിണമൂല്‍ കോണ്‍ഗ്രസും അടിയന്തിര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. ഇന്ത്യന്‍ പൗരന്മാരെ രേഖയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ സഭ ആരംഭിക്കുന്നതിനു മുമ്പെ പ്രതിപക്ഷം പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.

Top Stories
Share it
Top