കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി മുതലകണ്ണീരൊഴുക്കുന്നുവെന്ന് നരേന്ദ്ര മോദി

Published On: 2018-07-15 13:15:00.0
കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി മുതലകണ്ണീരൊഴുക്കുന്നുവെന്ന് നരേന്ദ്ര മോദി

ലഖ്നൗ: അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ മുതലകണ്ണീരൊഴുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ അവഗണിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാത്തവരുമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബന്‍സാഗര്‍ കനാല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലകണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്സ് വിചാരിച്ചിരുന്നെങ്കില്‍ ബന്‍സാഗര്‍ പദ്ധതി 40 വര്‍ഷം മുമ്പ് വരുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് അലംഭാവം കാട്ടി. ഇതുകാരണം 100 മടങ്ങ് അധികം രൂപ മുടക്കേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവങ്ങള്‍ക്ക് മരുന്നും കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായങ്ങളും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലും ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top