പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ലെന്ന് തേജസ്വി യാദവ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തു നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നത് രാഹുല്‍ ഗാന്ധി മാത്രമലല്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്....

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ രാഹുല്‍ ഗാന്ധി ഒറ്റയ്ക്കല്ലെന്ന് തേജസ്വി യാദവ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തു നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നത് രാഹുല്‍ ഗാന്ധി മാത്രമലല്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍, മായാവതി എന്നിവരും പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യത കല്‍പ്പിക്കുന്നവരാണ്. പ്രതിപക്ഷ ഐക്യനിരയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായാലും ആര്‍.ജെ.ഡി പിന്തുണ്ക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുന്നയാളാവണം പ്രധാനമന്ത്രി. ഒരു പക്ഷേ അത് രാഹുല്‍ ഗാന്ധിയാകാം. ഇന്ത്യയാകമാനം സാന്നിദ്ധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മഹാസഖ്യത്തിനായി ബി.ജെ.പി ഇതര കക്ഷികളെ രാഹുല്‍ ഗാന്ധി ഒന്നിപ്പിക്കണം, തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

Story by
Read More >>