പ്രതിപക്ഷം മോദിയെ ദളിത് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു: നിര്‍മലാ സീതാരാമന്‍

Published On: 2018-04-09 05:00:00.0
പ്രതിപക്ഷം മോദിയെ ദളിത് വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു: നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ഉത്തരവാദിത്തബോധമില്ലാത്ത പ്രതിപക്ഷം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദളിത് വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. എസ്‌സി/എസ്ടി പീഡന വിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ബിജെപി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അവര്‍ പറയുന്നു.

സര്‍ക്കാര്‍ ദളിതര്‍ക്കൊപ്പമാണെന്നും ദളിതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനു പകരം പ്രതിപക്ഷം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ടത് കോടതിയാണ്. തീരുമാനം സര്‍ക്കാരിന്റെയല്ല, നിയമം ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അവര്‍ പറഞ്ഞു.


Top Stories
Share it
Top