ഗൗരി ലങ്കേഷ് വധക്കേസ്: പ്രമോദ് മുത്തലിക്കിനോടൊപ്പമുള്ള പ്രതിയുടെ ചിത്രം പ്രചരിക്കുന്നു

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മാറും ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...

ഗൗരി ലങ്കേഷ് വധക്കേസ്: പ്രമോദ് മുത്തലിക്കിനോടൊപ്പമുള്ള പ്രതിയുടെ ചിത്രം പ്രചരിക്കുന്നു

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മാറും ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിങ്കളാഴ്ച അറസ്റ്റിലായ വാഗ്മാറിന് തീവ്രഹിന്ദുത്വ സംഘടനകളോടുള്ള ബന്ധം പോലീസ് പരിശോധിച്ചിച്ചു വരുന്നതിനിടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. അതേസമയം, വാഗ്മാറുമായി ബന്ധമില്ലെന്നും ഇയാളെക്കുറിച്ച് അറിയില്ലെന്നുമാണ് മുത്തലികിന്റെ വിശദീകരണം.

ഹിന്ദുമതം സംരക്ഷിക്കുന്നതിന്റെ ഭാഗമായും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായും നിരവധിയാളുകള്‍ തന്നെ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്നും മുത്തലിക് മാധ്യമങ്ങളോട് പറഞ്ഞു.ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റൊരാളുമായി മുത്തലിക്കിനുള്ള പരിചയം പരസ്യമായി സമ്മതിച്ചതിനടുത്ത ദിവസമാണ് ചിത്രങ്ങള്‍ പുറത്തായിരിക്കുന്നത്.

അറസ്റ്റിലുള്ള നവീന്‍ കുമാര്‍ ഒപ്പിട്ടു കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്മെന്റില്‍ മുത്തലിക്കിനെ സന്ദര്‍ശിച്ചതായും, താന്‍ താമസിക്കുന്ന മഡ്ഡൂരില്‍ ഹിന്ദു ധര്‍മം പ്രചരിപ്പിക്കാന്‍ മുത്തലിക്ക് തന്നോടാവശ്യപ്പെട്ടതായും വ്യക്തമാക്കുന്നുണ്ട്.

Story by
Read More >>