അനാഥ സ്ത്രീയുടെ മൃതദേഹം എം.എല്‍.എ സംസ്‌കരിച്ചു 

Published On: 5 Aug 2018 9:15 AM GMT
അനാഥ സ്ത്രീയുടെ മൃതദേഹം എം.എല്‍.എ സംസ്‌കരിച്ചു 

ഭുവനേശ്വര്‍: ഒഡീഷയില്‍ സംസ്‌കരിക്കാന്‍ ആളില്ലാതെ അനാഥമായി കിടന്ന സ്ത്രീയുടെ മൃതദേഹം എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. ജാര്‍ഗുഡ് ജില്ലയിലാണ് സംഭവം. രംഗളില്‍നിന്നുള്ള ബിജു ജനദാദള്‍ എം.എല്‍.എ രമേശ് പത്വയാണ് അനാഥ സ്ത്രീയുടെ മൃതദേഹം അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം അടക്കം ചെയ്തത്.

മരിച്ച സ്ത്രീക്കു ബന്ധുവായി ഭര്‍തൃസഹോദരന്‍ മാത്രമേയുള്ളു. എന്നാല്‍ ഇദ്ദേഹം തളര്‍ന്നു കിടപ്പിലായതിനാല്‍ അന്ത്യകര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല. അയല്‍വാസികളോ, നാട്ടുകാരോ സംസ്‌കരിക്കാന്‍ തയ്യാറായതുമില്ല. ഇതെതുര്‍ന്ന് എം.എല്‍.എ മുന്നിട്ടിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മകനും മറ്റൊരു ബന്ധുകൂടി ചേര്‍ന്ന് സംസ്കരിക്കുകയായിരുന്നു.

Top Stories
Share it
Top