കുമ്പസാരപീഡനക്കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഒാർത്തഡോക്​സ്​ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ...

കുമ്പസാരപീഡനക്കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതികളായ ഒാർത്തഡോക്​സ്​ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഫാ. എബ്രഹാം വർഗീസ്​, ഫാ. ജെയ്​സ്​ കെ. ജോർജ്​ എന്നിവരുടെ ജാമ്യാ​പേക്ഷയാണ്​ കോടതി തള്ളിയത്​. ഇരുവരും ഉടൻ പൊലീസിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു.കീഴടങ്ങിയശേഷം ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.

അതേസമയം, വൈദികർക്കു ജാമ്യം നൽകിയാൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുമെന്നു കേസിൽ കക്ഷിചേർന്ന പരാതിക്കാരി അറിയിച്ചു. വൈദികർ സ്വന്തം ഭാഗം ന്യായീകരിക്കുന്ന വിഡിയോ തന്റെ കൈവശമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു.

​ഫാ.എബ്രഹാം വർഗീസ്​ കേസിൽ ഒന്നാം പ്രതിയാണ്. ​ജെയ്​സ്​.കെ ജോർജ്​ നാലാം പ്രതിയുമാണ്​. 1998 മു​ത​ലു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യി പ​റ​യു​ന്ന​തെന്നും 2018 വ​രെ പ​രാ​തി​ക്കാ​രി ബ​ലാ​ത്സം​ഗ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെന്നും പ്രയതികൾ കോടതിയിൽ വാദിച്ചു. യു​വ​തി ന​ല്‍കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പ​ണ​മി​ല്ല. അ​വ​രു​ടെ വാ​ദം ക​ണ​ക്കി​ൽ എ​ടു​ത്താ​ൽ​പോ​ലും പീ​ഡ​ന​ക്കു​റ്റം നി​ല നി​ൽ​ക്കി​ല്ലെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞിരുന്നു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ നേ​ര​ത്തേ ഹൈ​കോ​ട​തി​ തള്ളിയിരുന്നു.

Story by
Read More >>