ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല; പാകിസ്താനെതിരെ മോദി

ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി രാജ്യത്തെ ഓരോ പൗരനും ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല; പാകിസ്താനെതിരെ മോദി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോള്‍ പാകിസ്താനെതിരായ വിമര്‍ശനം കടുപ്പിച്ച് പ്രധാനമന്ത്രി മോദി. പാക്കിസ്ഥാന്റെ ഭീഷണികളില്‍ ഭയക്കുന്ന ശീലം ഇന്ത്യ അവസാനിപ്പിച്ചെന്നും തങ്ങളുടെ പക്കല്‍ ആണവായുധമുണ്ടെന്നാണ് പാക്കിസ്ഥാന്‍ പറയുന്നതെങ്കില്‍ തങ്ങളുടെ കയ്യിലുള്ളത് ദീപാവലിക്ക് പൊട്ടിക്കാന്‍ മാറ്റി വച്ചതല്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മെറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളെ അപലപിച്ച മോദി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി രാജ്യത്തെ ഓരോ പൗരനും ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.