രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതര്‍; പശുക്കള്‍ സുരക്ഷിതര്‍: ബിജെപിക്കെതിരെ ശിവസേന

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ ബിജെപി പശുക്കളെ സംരക്ഷിക്കുകയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. എന്‍ഡിഎ സര്‍ക്കാരിനെതിരെ...

രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതര്‍; പശുക്കള്‍ സുരക്ഷിതര്‍: ബിജെപിക്കെതിരെ ശിവസേന

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ അരക്ഷിതരായി കഴിയുമ്പോള്‍ ബിജെപി പശുക്കളെ സംരക്ഷിക്കുകയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ വന്നപ്പോള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാതെ ശിവസേന വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.

അതിനു പിന്നാലെയാണ് ബിജെപിയെ വിമര്‍ശിച്ച് പാര്‍ട്ടി പത്രം സാമ്‌നയില്‍ താക്കറെ ഇക്കാര്യം പറഞ്ഞത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി കൂട്ടുകൂടാതെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്ന് മഹാരാഷ്ട്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.

കഴിഞ്ഞ മുന്ന് നാല് വര്‍ഷമായി ബിജപി സ്വീകരിക്കുന്ന ഹിന്ദുത്വ നിലപാട് അംഗീകരിക്കാനാകില്ല, ഞങ്ങളുടെ നിലപാട് വ്യത്യസ്തമാണ്. ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ ലക്ഷ്യം വെക്കാന്‍ സാധിക്കില്ലെന്നും താക്കറെ സാമ്‌നയില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ശിവസേന ബിജെപി സഖ്യം നിലവിലുള്ളപ്പോഴാണ് ബന്ധം വഷളാകുന്ന തരത്തില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും പരസ്യമായി വിമര്‍ശിച്ച് ശിവസേന അഭിപ്രായം പറയുന്നത്.


വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ 18 ശിവസേന എം.പിമാര്‍ വിട്ടുനിന്നത് ബി.ജെ.പിയുമായി ശിവസേന കൂടുതല്‍ അകലുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി മോദിയെ ആലംഗനം ചെയ്തതിനോട് ഞങ്ങളുടെ മേല്‍ വിജയിച്ചത് നിങ്ങളാണെന്നാണ് രാഹുല്‍ഗാന്ധിയെ കുറിച്ച് ശിവസേന പത്രം സാമ്‌ന പറഞ്ഞത്.

Story by
Read More >>