ഇന്ത്യയെ ലക്ഷ്യംവെച്ച് പാക് മണ്ണില്‍ നിന്നും 600 തീവ്രവാദികള്‍ അതിര്‍ത്തിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറന്നൂറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാനയി അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ തമ്പടിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന്‍...

ഇന്ത്യയെ ലക്ഷ്യംവെച്ച് പാക് മണ്ണില്‍ നിന്നും 600 തീവ്രവാദികള്‍ അതിര്‍ത്തിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അറന്നൂറോളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടക്കാനയി അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ തമ്പടിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ പിന്തുണയോട് കൂടിയാണ് ഇവര്‍ നുഴഞ്ഞു കയറ്റത്തിന് ഒരുങ്ങുന്നതെന്നും പാക് സൈനികര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. സീ ന്യൂസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഭീകരവാദ സങ്കേതങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തെ ലക്ഷ്യം വെച്ച് നീങ്ങുന്നത്. മഛില്‍ സെക്ടര്‍- 96 പേര്‍, കേരാന്‍ സെക്ടര്‍- 117 പേര്‍, ടാങ്ധര്‍ സെക്ടര്‍- 79 പേര്‍ താങ്ധര്‍ സെക്ടര്‍ (76), ഗുരേസ് സെക്ടര്‍ (67), ഉറി സെക്ടര്‍ (26), രാം പൂര്‍ സെക്ടര്‍ (26),കൃഷ്ണ ഘാട്ടി സെക്ടര്‍ (21),ഭിംബര്‍ ഗാല്‍ (40) ,നൊഷേര സെക്ടര്‍ (6), സുന്ദര്‍ബാനി സെക്ടര്‍ (16) എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂലായ് 22 വരെ 110 ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചിട്ടുള്ളത്. 2017 ല്‍ 213 ഭീകരവാദികളെയും 2016ല്‍ 150 ഭീകരവാദികളെയും 2015ല്‍ 108 ഭീകരവാദികളെയും സുരക്ഷാസേന വധിച്ചിട്ടുണ്ട്.

Story by
Read More >>