കശ്മീരില്‍ ബി.എസ്.എഫിന്റെ തിരിച്ചടി, വെടിനിര്‍ത്താന്‍ പാക്കിസ്ഥാന്റെ അപേക്ഷ

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് പാക്കിസ്ഥാന്‍ സൈന്യം. ഇത്...

കശ്മീരില്‍ ബി.എസ്.എഫിന്റെ തിരിച്ചടി, വെടിനിര്‍ത്താന്‍ പാക്കിസ്ഥാന്റെ അപേക്ഷ

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് അപേക്ഷിച്ച് പാക്കിസ്ഥാന്‍ സൈന്യം. ഇത് സംബന്ധിച്ചുള്ള വീഡിയോ ബി.എസ്.എഫ് പുറത്തു വിട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വെടിവെയ്പ്പില്‍ പാക്ക് ബങ്കറുക തകര്‍ക്കപ്പെടുകയും ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തതിരുന്നു. ഇതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അപേക്ഷ.


യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടിയാണ് അതിര്‍ത്തി രക്ഷാ സേന നല്‍കിയത്. ഇതേത്തുടര്‍ന്ന് ജമ്മുവിലുള്ള ബിഎസ്എഫ് യൂണിറ്റുമായി പാക്ക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ് ആരംഭിച്ചത്.

Story by
Read More >>