കോച്ച് ഫാക്ടറിക്കായി ഇടത് എംപിമാരുടെ ധര്‍ണ്ണ

Published On: 2018-06-22 04:45:00.0
കോച്ച് ഫാക്ടറിക്കായി ഇടത് എംപിമാരുടെ ധര്‍ണ്ണ

ന്യൂഡല്‍ഹി: പാലക്കാട് കോച്ച്ഫാക്ടറിയുടെ കാര്യത്തിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് കേരളത്തിലെ ഇടതുപക്ഷ എം.പിമാര്‍ ദല്‍ഹി റെയില്‍ ഭവന് മുന്നില്‍ ധര്‍ണ്ണ ആരംഭിച്ചു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ധര്‍ണ്ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പാലക്കാട് കോച്ച് ഫാക്ടറി ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ എം.ബി.രാജേഷ് എം.പിയെ നേരത്തെ അറിയിച്ചത്. എന്നാല്‍ കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ ആലോചനകള്‍ തുടരുകയാണെന്ന അഭിപ്രായം പിന്നീട് റെയില്‍വെ മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ റെയില്‍വെ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ്ണ.

Top Stories
Share it
Top