അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം; എല്ലാം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി

Published On: 18 July 2018 3:45 AM GMT
അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം; എല്ലാം ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി

വെബ്ഡസ്‌ക്: വര്‍ഷകാല സമ്മേളനം ഫലപ്രദമായി നടക്കുന്നതിന് സഹകരണം പ്രതീക്ഷിക്കുന്നതായും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. 12 പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നീങ്ങാനാണ് ശ്രമുമുണ്ടായിരുന്നു.

ആദ്യദിവസം തന്നെ സഭ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന. മുന്‍ എന്‍ഡിഎ സഖ്യകക്ഷി ചന്ദ്രബാബു നായിഡു അവിശ്വാസത്തിന് നേരത്തെ തന്നെ നോട്ടീസ് നല്‍കി കഴിഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് നിഷേധിച്ചതാണ് നായിഡുവിന്റെ പിണക്കിയത്. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാറുജ്ജന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Top Stories
Share it
Top