പാസ്പോര്‍ട്ടിനു വിവാഹസര്‍ട്ടിഫിക്കറ്റ് വേണ്ട;  സേവനങ്ങള്‍ക്ക് പാസ്പോര്‍ട്ട് സേവാ ആപ്പും 

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ദമ്പതിമാര്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിവാഹമോചിതരുടെ...

പാസ്പോര്‍ട്ടിനു വിവാഹസര്‍ട്ടിഫിക്കറ്റ് വേണ്ട;  സേവനങ്ങള്‍ക്ക് പാസ്പോര്‍ട്ട് സേവാ ആപ്പും 

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ദമ്പതിമാര്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിവാഹമോചിതരുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് പുതിയമാറ്റമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇതുവഴി വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ഇനി അവരുടെ മുന്‍ ഭര്‍ത്താവിന്റെ പേര്‍ അപേക്ഷയില്‍ പൂരിപ്പിച്ച് നല്‍കേണ്ടതില്ല.

പാസ്‌പോര്‍ട്ട് സേവാ ദിവസിന്റെ ആഘോഷവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലഖ്‌നൗ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ മിശ്രവിവാഹിതരായ ദമ്പതിമാരെ ഉദ്യോഗസ്ഥര്‍ അപമാനിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് പാസ്‌പോര്‍ട്ടിന് വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. 'പാസ്‌പോര്‍ട്ട് സേവാ' എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ വഴി അപേക്ഷകന് നിമിഷ നേരംകൊണ്ട് പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കാനാകും. പാസ്‌പോര്‍ട്ട് സേവാ ദിനവുമായി ബന്ധപ്പെട്ടാണ് പുതിയ ആപ്ലിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയത്. പാസ്‌പോര്‍ട്ട് വിപ്ലവമെന്നാണ് മൊബൈല്‍ ആപ്ലിക്കേഷനെ സുഷമ സ്വരാജ് വിശേഷിപ്പിച്ചത്.

Story by
Read More >>