എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനെതിരെ നടപടിയെടുക്കരുതെന്ന് കോടതി

Published On: 30 May 2018 6:30 AM GMT
എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തിനെതിരെ നടപടിയെടുക്കരുതെന്ന് കോടതി

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി കോടതി. അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട്‌ ചിദംബരം നേരത്തെ ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജൂണ്‍ അഞ്ച് വരെ ചിദംബരത്തിനെതിരെ നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടത്.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് ചിദംബരത്തിന് വേണ്ടി ഹാജരായത്. കേസ് പരിഗണിക്കുന്ന വേളയില്‍ ചിദംബരം കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. 2006ല്‍ ചിദംബരം ധനനമന്ത്രിയായിരിക്കെയാണ് കേസ്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭിക്കുന്നതാനായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിനായി കാര്‍ത്തി മൂന്ന് കോടി രൂപ കോഴ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Top Stories
Share it
Top