കത്തുവ കൂട്ട ബലാത്സംഗ കൊല; യോഗം വിളിച്ച് ഭരണകക്ഷി

Published On: 2018-04-12 13:45:00.0
കത്തുവ കൂട്ട ബലാത്സംഗ കൊല; യോഗം വിളിച്ച് ഭരണകക്ഷി

ശ്രീനഗര്‍: കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഭരണകക്ഷിയായ പിഡിപി പ്രത്യേക യോഗം വിളിച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. ശനിയാഴ്ച യോഗം ചേരുന്ന അറിയിപ്പ് ലഭിച്ചുവെന്നും എന്നാല്‍ അജണ്ട എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പിഡിപി എംഎല്‍എ പ്രതികരിച്ചു.

കത്തുവ ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരിച്ചതിനെ തുടര്‍ന്നുള്ള സംസ്ഥാനത്തെ അന്തരീക്ഷവുംഘടകകക്ഷിയായ ബിജെപിയുടെ പങ്കുമാണ് യോഗത്തില്‍ചര്‍ച്ചയാവുക എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാവണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം ശരിയായും വേഗത്തിലും തന്നെ നടക്കുമെന്നും നീതി ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top Stories
Share it
Top