പാര്‍ട്ടിയിലെ കുടുംബഭരണം: പിഡിപിയില്‍ കൂട്ടരാജി

വെബ്ഡസ്‌ക്: ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ രാജിവെച്ചതിനുശേഷം പിഡിപിയില്‍ വിമത ശല്ല്യം രൂക്ഷമായിരുന്നു. കൂട്ടരാജിവെച്ച് ബിജെപിയോടൊപ്പം...

പാര്‍ട്ടിയിലെ കുടുംബഭരണം: പിഡിപിയില്‍ കൂട്ടരാജി

വെബ്ഡസ്‌ക്: ജമ്മുകശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ രാജിവെച്ചതിനുശേഷം പിഡിപിയില്‍ വിമത ശല്ല്യം രൂക്ഷമായിരുന്നു. കൂട്ടരാജിവെച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുളള വിമതര്‍ നീക്കം നടത്തിയിരുന്നു. പാര്‍ട്ടിയില്‍ മുഫ്തി കുടുംബത്തിന്റെ ആധിപത്യമായിരുന്നു വിമതരുടെ മുഖ്യപ്രശ്‌നം.
തിരുമാനങ്ങള്‍ എടുക്കുന്നതില്‍ പാര്‍ട്ടി അദ്ധ്യക്ഷ മെഹബുബ മുഫ്തിയുടെ അമ്മാവന്‍ സര്‍താജ് മദനിക്ക് ശക്തമായി സ്വാധീനമായിരുന്നു പാര്‍ട്ടിയില്‍.

ആഴ്ച്ചകളായി പുകയുന്ന വിവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി സര്‍ത്താജ് മദനി കഴിഞ്ഞ ദിവസം പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു. ''അതെ, എല്ലാ ഭാരവാഹികള്‍ രാജിവെച്ചു. നേതൃനിരയില്‍ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമാണ് രാജി. ഉപാദ്ധ്യക്ഷന്‍, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനത്തുണ്ടായിരുന്നുവര്‍ രാജി സമര്‍പ്പിച്ചിരിക്കുകയാണ്.'' പാര്‍ട്ടി വക്താവ് റഫി അഹമ്മദ് പറഞ്ഞതായി ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്തു.

പിഡിപി-ബിജെപി സഖ്യമന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി പാര്‍ട്ടി പുനസംഘടിപ്പിക്കുകയാണ് പാര്‍ട്ടി അദ്ധ്യക്ഷയുടെ ഉദ്ദേശ്യമെന്നും റിപ്പോര്‍ട്ടുണ്ട്.

''പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്തുനിന്നും ഞാന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ വിശാല താല്‍പ്പര്യം മാനിച്ചാണ് രാജിവെച്ചത്.'' മുഫ്തിയുടെ അമ്മാവന്‍ സര്‍തജ് മദനി പറഞ്ഞു. അതെസമയം, വിമതരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് തന്റെ അമ്മാവനോട് രാജിവെയ്ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ആവശ്യപ്പട്ടതാണ് രാജിക്ക് കാരണമെന്നും ശ്രുതിയുണ്ട്.

കൂട്ടുമന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന പാര്‍ട്ടിയില്‍ വിമതര്‍ കലാപം അഴിച്ചുവിട്ടിരുന്നു. പാര്‍ട്ടി രണ്ടാകുന്ന സാഹചര്യം ഉടലെടുത്തതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിഡിപി പിളരുമെന്നതിന്റെ സൂചന നല്‍കുന്ന ഒരു അഭിമുഖം മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് പാര്‍ട്ടി നോതാവുമായി ഒമര്‍ അബ്ദുളള ദി ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയിരുന്നു.

Story by
Read More >>